ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി
Mohanlal received the Dadasaheb Phalke Award, the highest honour in the Indian film industry, from President Draupadi Murmu
പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. ഡൽഹി വിഗ്യാൻ ഭവനിൽ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ വച്ചായിരുന്നു രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചത്. 2023 ലെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. നടന്‍ നിര്‍മ്മാതാവ് സംവിധായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













