തന്നെ പുകഴ്ത്തിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ

Chief Minister Pinarayi Vijayan was upset at being praised

Jun 19, 2025 - 21:54
 0
തന്നെ പുകഴ്ത്തിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ


തന്നെ പുകഴ്ത്തിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പിണറായി വിജയന്‍ ലെജന്‍ഡ്' എന്നായിരുന്നു പ്രസംഗകന്റെ പുകഴ്ത്തൽ.. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന പിഎൻ പണിക്കർ അനുസ്മരണ ചടങ്ങിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് സ്വാഗത പ്രസംഗകനായ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാൻ എൻ.ബാലഗോപാൽ പുകഴ്ത്തി സംസാരിച്ചത്. സംഘാടകർ പ്രസംഗം ചുരുക്കാൻ സ്വാഗത പ്രസംഗകനോട് പേപ്പറില്‍ എഴുതി നൽകി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0