കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതകത്തിൽ പ്രതി അമിത് പിടിയിൽ

Kottayam Thiruvathukkal double murder accused Amit arrested

Apr 23, 2025 - 11:18
 0  0
കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതകത്തിൽ പ്രതി അമിത് പിടിയിൽ

കോട്ടയം തിരുവാതുക്കൽ ഇരട്ടകൊലപാതകത്തിൽ പ്രതി പിടിയിൽ. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലാണ് പ്രതി അമിത് ഉറാങ് പോലീസ് പിടിയിലായത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിതിനെ പിടികൂടിയത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. ദമ്പതികളോടുള്ള കടുത്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. 
വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0