ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാൺഡറിൻ്റെ ആദ്യ ടീസർ എത്തി

The first teaser of Amos Alexander has arrived with shocking mysteries.

Oct 23, 2025 - 21:39
 0
ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാൺഡറിൻ്റെ ആദ്യ ടീസർ എത്തി

ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാൺഡറിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി  സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും.അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു.

ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച്തെറുപ്പിച്ചതാണോ " എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടുള്ള മറുപടി കൗതുകവുമാണ്. അല്ലാ.ഈ പൊലീസ്സുകാരുടെ ഒരു പരിപാടിയില്ലേ? ജാഫർ ഇടുക്കി നൽകുന്ന ഈ മറുപടി പല അർത്ഥങ്ങൾക്കും ഇടനൽകുന്നു. സമൂഹത്തിൽ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയർത്തുന്നതാണന്ന് വേണം അനുമാനിക്കാൻ. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ഡർ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വേഷത്തിലും, രൂപത്തിലും, അവതരണത്തിലു മെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്. ജാഫറിൻ്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്നതായി തക്കും ഈ കഥാപാത്രം. അൽപ്പം ഹ്യൂമർ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ അജു വർഗീസും ഇത്തിരി ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സസ്പെൻസ് ക്രൈം ത്രില്ലെർ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്‌, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ,വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0