കാലവർഷം ശക്തമായി: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട്

Monsoon is strong: Red alert has been declared in Kasaragod, Kannur, Wayanad, Kozhikode and Malappuram districts.

May 25, 2025 - 11:13
 0
കാലവർഷം ശക്തമായി: കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട്

കാലവർഷം ശക്തമായതോടെ മലബാറിലെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്. റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട് മലപ്പുറം കാസർകോട് ജില്ലകളിലേക്ക് എൻ ഡി ആർ എഫ് സംഘം ഇന്ന് എത്തിച്ചേരും. നേരത്തെ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇടുക്കി എറണാകുളം തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0