കാടിൻ്റെ കഥ പറയുന്ന സംഭവം അദ്ധ്യായം ഒന്ന് ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു

The shooting of Chapter One of the story of the forest has begun in Dhoni Forest in Palakkad.

May 16, 2025 - 10:51
 0
കാടിൻ്റെ കഥ പറയുന്ന സംഭവം അദ്ധ്യായം ഒന്ന് ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമയുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്,ഫയസ് മുഹമ്മദ് എന്നിവരാണ് നിർമ്മിക്കുന്നത്. കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്താണെന്ന് അഴിയുന്നതാണ് ഈ സിനിമ '
ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ഈ ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. അഷ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ,അസീംജമാൽ, സെന്തിൽ കൃഷ്ണ, രാജേഷ് അഴിക്കോട്, വിജയ് മുത്തു 
എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0