എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നടപടിയിൽ നിന്നും പിൻതിരിയണം - ശരൺ ജെ.നായർ

Apr 6, 2026 - 10:14
Apr 6, 2026 - 10:46
 0
എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നടപടിയിൽ നിന്നും പിൻതിരിയണം - ശരൺ ജെ.നായർ

എഫ്.സി.ആർ.എ ഭേദഗതി:ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണം; ശരൺ ജെ നായർ

#തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശരൺ ജെ നായർ. കേന്ദ്ര സർക്കാർ അടിയന്തരമായി ഈ ഭേദഗതി നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

​സന്നദ്ധ മേഖലയിൽ രാജ്യത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഈ നിയമം ഗുരുതരമായി ബാധിക്കും. എൻജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഈ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന് സാധിക്കുമെന്നത് ജനാധിപത്യവിരുദ്ധമാണ്. ഈ മേഖലയിൽ ദശാബ്ദങ്ങളായി സ്തുത്യർഹമായ സേവനം ചെയ്യുന്ന സംഘടനകളുടെ നിലനിൽപ്പിനെ തന്നെ ഇത് ചോദ്യം ചെയ്യുന്നു.

​മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അത്യന്തം അപലപനീയമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ശരൺ ജെ നായർ കൂട്ടിചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0