ഇംപീച്ച്മെന്റ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
Yashant Varma suffers stepback as Supreme Court rejects plea against Parliamentary panel
അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥാനത്തുനിന്ന് നീക്കാൻ ശുപാർശ ചെയ്ത ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരായ റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യാൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നൽകിയ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജിയും കോടതി തള്ളി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ മാർച്ച് 14-ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഔട്ട് ഹൗസിൽ വലിയ്യ് തുക കണ്ടെത്തിയതാണ് കേസിന് ആധാരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











