ഇത്തവണ ആറ്റിങ്ങൽ ആർക്കൊപ്പം നിൽക്കും. നിങ്ങൾക്കും രേഖപ്പെടുത്താം അഭിപ്രായങ്ങൾ
Who will Attingal stand with this time You can also write your opinions
ആറ്റിങ്ങൽ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ശക്തമായ ത്രികോണ പോരിൽ ബിജെപി അട്ടിമറികൾ ഉണ്ടാകുമെന്ന് വിലയിരുത്തലുകൾ ഇരിക്കെ ഇടതും വലതും ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ്. രൂപീകരണ കാലം മുതൽ ഇടതിനെയും വലതിനെയും പരീക്ഷിച്ച ആറ്റിങ്ങളിൽ 2006 മുതൽ എൽഡിഎഫിന്റെ പൂർണ ആധിപത്യമാണ് കണ്ടുവരുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ആറ്റിങ്ങൽ ബിജെപിയെയും പരിഗണിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത്തവണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി സുധീറാണ് എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ആയ ഒഎസ് അംബിക തന്നെ കളത്തിലിറങ്ങുകയാണ്. ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് ഭദ്രനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. ഇത്തവണ ആറ്റിങ്ങൽ ആർക്കൊപ്പം... നിങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











