മറയൂരിലെ ചന്ദനക്കാടുകളുടെ കഥ പറയുന്ന വിലായത്ത് ബുദ്ധ
Vilayathu Budha, which tells the story of the sandalwood forests of Marayoor
മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നോവലിസ്റ്റായ ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ ഒരുക്കിയ വിലായത്ത് ബുദ്ധ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സംവിധായകനായ ജയൻ നമ്പ്യാർ ആത്മസംഘർഷങ്ങളെ ഏറ്റവും ഹൃദയസ്പർശിയായി തന്നെ സ്ക്രീനിലേക്ക് പകർത്തിയിട്ടുണ്ട്. മറയൂരിന്റെ വന്യമായ സൗന്ദര്യവും കാടിന്റെ അഴകുമെല്ലാം ഏറ്റവും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിൽ മാസ് പരിവേഷത്തിലാണ് പൃഥ്വിരാജിന്റെ ഡബിൾ മോഹൻ എത്തുന്നത്. ചിലയിടങ്ങളിൽ കഥാപാത്രത്തിന് ആവശ്യത്തിലധികം മാസ്സ് എലമെന്റ് നൽകുന്നതായി തോന്നിയിട്ടുണ്ട്. കറുപ്പടിച്ചും രൂപത്തിൽ മാറ്റം വരുത്തിയുമെല്ലാം പൃഥ്വിയുടെ ലുക്ക് മാറ്റിയെടുക്കാൻ സംവിധായകൻ ശ്രമിച്ചുണ്ട്. സ്ക്രീൻ പ്രസൻസ് കൊണ്ടും നോട്ടം കൊണ്ടുമൊക്കെ പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് പ്രിയംവദ കൃഷ്ണന്റെ പ്രകടനം..മൂന്ന് വർഷത്തിന് ശേഷമാണ് പൃഥ്വിയുടെ മലയാളചിത്രം തിയേറ്ററിൽ എത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













