പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് വിലായത്ത് ബുദ്ധ
Vilayat Buddha is a thriller film with revenge, revenge and love as its backdrop
ചന്ദനക്കള്ളനായി എത്തുന്ന ഡബിൾ മോഹനൻ എന്ന പൃഥ്വിരാജും ഒപ്പം ഷമ്മി തിലകനും വിലായത്ത് ബുദ്ധയിൽ നിറഞ്ഞാടി എന്നാണ് ആദ്യത്തെ ദിവസത്തെ പ്രദർശനത്തിന് ശേഷം പുറത്തുവരുന്ന അഭിപ്രായങ്ങൾ. മികച്ച പ്രതികരമാണ് വിലായത്ത് ബുദ്ധയ്‍ക്കെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നോവലിസ്റ്റായ ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അച്ഛനെ ഓർമിപ്പിക്കുന്ന പ്രകടനമാണ് ഷമ്മി തിലകൻ ചിത്രത്തിൽ കാഴ്ചവെച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഉർവശി തീയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രമാണ് വിലയത്ത് ബുദ്ധ.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് വിലായത്ത് ബുദ്ധ, ചിത്രത്തിൽ പ്രിയംവദ കൃഷ്ണയുടെ വേഷവും ഏറെ ശ്രദ്ധേയമാകുന്നുണ്ട്.യഥാർത്ഥത്തിൽ ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. ഭാസ്കരന്റെയും ചൈതന്യയുടെയും കഥയിലൂടെ തങ്ങളുടെ പേരും ആത്മാഭിമാനവും സംരക്ഷിക്കാൻ അവർ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ.
സീനിന് അനുസരിച്ചുള്ള ബാഗ്രൗണ്ട് മ്യൂസിക്കും സിനിമയെ കൂടുതൽ ത്രില്ലടിപ്പിക്കുന്നുവെന്നമാണ് പൊതുവിൽ വരുന്ന അഭിപ്രായം. വിലായത്ത് ബുദ്ധ എന്നത് ഏറ്റവും മുന്തിയ ഇനത്തിൽപ്പെട്ട എ ക്ലാസ് ചന്ദനത്തിന്റെ പേരാണ്.. ചന്ദന മോഷ്ടാക്കൾ തേടി പിടിക്കുന്ന ഒരിനം ഇതിന്റെ സവിശേഷത അതിന്റെ തടി ആണ് വളവുകളോ തിരിവുകളോ ഇല്ലാതെ നേരെയുള്ള തടിയാണ് വിലായത്ത് ബുദ്ധയ്ക്ക്. നിർമ്മാണ ബുദ്ധനെ കൊത്തി ഉണ്ടാക്കാൻ പാകത്തിനുള്ള തടിയാണിത്.
ജേക്സ് ബിജോയ് സംഗീത സംവിധാനവും അരവിന്ദ് കശ്യപ്, രെണദേവ് എന്നിവർ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫ്രെമുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ഏവരെയും പിടിച്ചിരുത്തുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













