കേരള എന്നതുമാറ്റി കേരളം എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാർ നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം
Union Cabinet approves state government's proposal to rename state from Kerala to Keralam
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ' കേരള ' എന്നതുമാറ്റി ' കേരളം ' എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാർ നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. നൽകി, ഇന്ത്യൻ ഭരണഘടനയിൽ കേരള എന്ന പേര് കേരളം എന്നാക്കി മാറ്റാൻ വീണ്ടും പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാന ആവശ്യം ഉന്നയിച്ച് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിൻ്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികൾ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് സഭ ഐകകണ്ഠേന ആവശ്യപ്പെടുന്നു" ഇതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം. മലയാള ഭാഷയിൽ 'കേരളം' എന്നാണ് പറയുന്നതെങ്കിലും ഇംഗ്ലീഷിൽ കേരള എന്നാണ് ഉപയോഗിച്ചിരുന്നത്. പല രേഖകളിലും 'കേരളം' എന്ന പേര് 'കേരള' എന്നായി പ്രയോഗിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













