ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സ്ഥാപിച്ചു
The worlds largest Shiva Lingam has been installed in Bihars East Champaran district
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സ്ഥാപിച്ചു. ശിവലിംഗ പ്രതിഷ്ഠയ്ക്കായി കംബോഡിയയിൽ നിന്നാണ് പ്രത്യേക പൂക്കൾ കൊണ്ടുവന്നത്. വിരാട് രാമായണ ക്ഷേത്ര സമുച്ചയത്തിൽ ശിവലിംഗം സ്ഥാപിച്ചു. പ്രതിഷ്ഠയെത്തുടർന്ന്, ഹിന്ദു, മുസ്ലീം സമൂഹങ്ങൾക്കിടയിൽ സന്തോഷത്തിന്റെ അലയൊലികൾ ഉയരുന്നു. ക്ഷേത്ര നിർമ്മാണത്തിനായി മുസ്ലീം സമൂഹവും ഭൂമി സംഭാവന ചെയ്തു.
33 അടി ഉയരവും 33 അടി ചുറ്റളവുമുണ്ട് ഈ ഭീമാകാരമായ ശിവലിംഗത്തിന് 200 മെട്രിക് ടൺ ഭാരമുണ്ട്. ഹെലികോപ്റ്ററിൽ നിന്നും പുഷ്പവൃഷ്ടിയും നടത്തി.
വിരാട് രാമായണ ക്ഷേത്രത്തിൽ ആകെ 12 ഗോപുരങ്ങളും 22 ക്ഷേത്രങ്ങളും ഉണ്ടാകും. ഏറ്റവും ഉയരമുള്ള ഗോപുരത്തിന് 270 അടി ഉയരമുണ്ടാകും. ക്ഷേത്ര സമുച്ചയം 120 ഏക്കർ വിസ്തൃതിയുള്ളതാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, മറ്റ് നിരവധി മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ ആശ്രമങ്ങളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമുള്ള നിരവധി സാധുക്കളും സന്യാസിമാരും പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













