യുഎ 16+ സർട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങി കാലം പറഞ്ഞ കഥ

The story of the time is ready for release with a UA 16+ certificate

Mar 11, 2026 - 19:27
 0
യുഎ 16+ സർട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങി കാലം പറഞ്ഞ കഥ

യുഎ 16+ സർട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങി കാലം പറഞ്ഞ കഥ. ഗൗതമി അടക്കമുള്ള റീജിയണൽ കമ്മിറ്റി അംഗങ്ങൾ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്തതിനെ തുടർന്ന് ചിത്രത്തിന് യുഎ16+ വിഭാഗത്തിൽ സർട്ടിഫിക്കറ്റ് അനുവദിച്ച് റിലീസ് ചെയ്യാൻ അനുമതി നൽകി. സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രദർശനത്തിന് ശേഷം ലഭിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രസാദ് നൂറനാട് ആണ്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി  ആണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും. നാടകശാല ഇന്റർനാഷണൽ മൂവീസ് എന്ന ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സിനിമയ്ക്ക് യുഎ 16+ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0