ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഇതാണ് ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
The shooting of the film This is Friendship which brings beautiful moments of friendship has been completed
ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ഇതാണ് ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയായി. എ.കെ.ബി. മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമിച്ചു രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രം ജനുവരി 30 - ന് തീയേറ്ററിലെത്തും. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, ഉണ്ണി s നായർ റഫീക് ചൊക്ലി എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണിത്.
മികച്ചൊരു കുറ്റാന്വേഷണ കഥയാണ് "ഇതാണ് ഫ്രണ്ട്ഷിപ്പ് "എന്ന ചിത്രം പറയുന്നത്. എറണാകുളത്തും, മൂന്നാറിലുമായി നടക്കുന്ന കഥ, ഇന്ത്യയിലെ എല്ലാ ഭാഷക്കാരെയും ആകർഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയത്. കോമഡിക്കും, സിസ്പെൻസിനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഇതാണ് ഫ്രണ്ട്ഷിപ്പ്. ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന, പ്രണയവും, പിണക്കവും, സസ്പെൻസും പ്രേക്ഷകരെ, വേദനിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
എറണാകുളത്തെ, പ്രമുഖമായ ഒരു ഐ.ടി കബനിയിൽ ജോലി ചെയ്യുന്നവരാണ് രജനിയും, (ചന്ദന അരവിന്ദ് ) രേഷ്മയും (ചിത്ര രാജേഷ് ) രണ്ട് പേരും ഒരുമ്മിച്ചായിരുന്നു ഹോസ്റ്റലിൽ താമസം. എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, (കിരൺ) ഹരി,(ഉണ്ണി) വിഷ്ണു, (അനായ്) അൻസിൽ(സുൽഫി). എന്നിവരുമായി, ഇവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നു. ഒരു ദിവസം ഇവർ മൂന്നാറിലേക്ക് ഒരു ടൂർ പോയി.രജനിയും രേഷ്മയും മൂന്നാർലെത്തി. ഒരു റിസോർട്ടിൽ തന്നെയാണ് ഇവർക്ക് താമസ സൗകര്യം ലഭിച്ചത്. റിസോർട്ടിൽ, തമാശകളും പൊട്ടിച്ചിരികളുമായി മുന്നോട്ടു പോകുമ്പോഴാണ്, പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവം റിസോർട്ടിൽ നടന്നത്.തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ" ഇതാണ് ഫ്രണ്ട്ഷിപ്പ് "എന്ന ചിത്രം കടന്നുപോകുന്നു. ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്റെ വേഷവും അവതരിപ്പിക്കുന്നു. എ.കെ.ബി. മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമ്മാണം,രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് "ഇതാണ് ഫ്രണ്ട്ഷിപ്പ്"
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













