ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ദൃശ്യം 3ന്റെ ചിത്രീകരണം പൂർത്തിയായി

The shooting of Drishyam 3, which tells the story of George Kutty and his family, has been completed

Dec 4, 2025 - 16:34
 0
ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ദൃശ്യം 3ന്റെ ചിത്രീകരണം പൂർത്തിയായി

ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ദൃശ്യം 3ന്റെ ചിത്രീകരണം പൂർത്തിയായി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം ഒന്നാം പതിപ്പും രണ്ടാം പതിപ്പും വമ്പൻ ഹിറ്റായിരുന്നു. ദൃശ്യം 2 വിനു ശേഷം ദൃശ്യം 3 നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും ചിത്രത്തിൻ്റെ കഥാഗതിയിലെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും അവതരിപ്പിച്ച സസ്പെൻസുകൾ പോലെ ഈ ചിത്രത്തിലും വലിയ ട്വിസ്റ്റുകളും, സസ്പെൻസും പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ. ദൃശ്യം 2 വും അന്യഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാൻ പോവുകയാണ്. അതിനു മുമ്പുതന്നെ ദൃശ്യം 3 പ്രദർശനത്തിനെത്തും. സെപ്റ്റംബർ 22ന് ആരംഭിച്ച ‘ദൃശ്യം 3’ൻ്റെ ലൊക്കേഷനുകൾ കൊച്ചിയും തൊടുപുഴയുമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലൊക്കേഷനിലായിരുന്നു പായ്ക്കപ്പ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0