ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

The program was organized by the Botany Department of TKM

Jun 9, 2026 - 08:48
Jun 9, 2026 - 10:12
 0
ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ഹൈറേഞ്ച് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഡയറക്ടർ ശ്രീമതി ആഞ്ചല മാത്യു മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭൂമിയിൽ ഇല്ലാതാകുന്ന സസ്യങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. സസ്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചകൾ നടന്നു.ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബോട്ടണി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബയോഡൈവേഴ്സിറ്റി പാർക്കിലും, ടികെഎം സെന്റിനറി പബ്ലിക് സ്കൂൾ ക്യാമ്പസിലും ഊത് മരത്തൈകൾ നട്ടു. 

പ്രിൻസിപ്പൽ ഡോ. എം.ജെ. ഷീബ, വൈസ് പ്രിൻസിപ്പൽ ഡോ. ബോബി ടി. എഡ്വിൻ, ബോട്ടണി വിഭാഗം മേധാവി ജിഷ എം.എസ്., ഡോ. സംഗീത ജി., ടി.കെ.എം സെന്റിനറി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സബൂറ ബീഗം, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മുഹമ്മദ് സിദ്ദീഖ്, ഗീതാകുമാരി എം., ജിത ജി.ജെ., നാസിയ എൻ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0