അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു
The production work of this film Thaniniram starring Anoop Menon in the lead role is nearing completion
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്. കുറ്റാന്വേഷണ ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിൻ്റെ വിജയത്തിന് മിനിമം ഗാരൻ്റി സമ്മാനിക്കുന്നതാണ് കുറ്റാന്വേഷണകഥകൾ.. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്. ഈ ചിത്രത്തിൻ്റെ അവതരണത്തിൽ സംവിധായകൻ രതീഷ് നെടുമങ്ങാടിന്, അത് ഭംഗിയായി നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് തുടക്കം മുതൽ ആകാംഷയുണ്ടാക്കുകയും അപ്രതീക്ഷിതമായ ചിലവഴിത്തിരിവുകൾ സമ്മാനിക്കുകയും ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം ) ശൈലജഅമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











