തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയത്
The local body election results have dealt an unexpected blow to the LDF. The results clearly show anti-LDF sentiment from all quarters
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയത്. എൽ ഡി എഫ് വിരുദ്ധവികാരം ശ്കതമായി പ്രകടമാകുന്ന ഫലമാണ് എല്ലായിടത്തു നിന്നും വന്നത്. ഇടതിന്റെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് ഉറക്കെപ്പറയുന്ന മുന്നേറ്റമാണ് ബിജെപിയും യുഡിഎഫ് നടത്തിയത്. മിന്നും ജയത്തോടെ നാല് കോര്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. നാല് പതിറ്റാണ്ടായി തുടര്ന്ന് ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്പറേഷന് പിടിച്ചത്.
ഇടതുഭരണ വികാരം ജനങ്ങൾക്കിടയിൽ ശക്തമായുണ്ടെങ്കിലും കാലാകാലങ്ങളായി കൈപിടിയിലുണ്ടായിരുന്ന നിരവധി സീറ്റുകൾ നഷ്ടപ്പെട്ടതിന്റെ അമ്പരപ്പ് എൽഡിഎഫ് കേന്ദ്രങ്ങളിൽ ഉണ്ട്. കാരണമെന്തെന്ന് തിരിച്ചും മറിച്ചും വ്യഖ്യാനങ്ങളുമായി നേതാക്കൾ മദ്യമങ്ങൾക്ക് മുന്നിലെത്തുന്നുണ്ടെങ്കിലും ജനങ്ങളിൽ നിന്നകന്നു പ്രവർത്തിച്ചതിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണിതെന്ന് ഇടതിന് നല്ല വ്യക്തതയുണ്ട്. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് കാരണങ്ങൾ വിശദമായി പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നാണ് മുഖൈമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.
ക്ഷേമപെൻഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച തങ്ങൾക്കെതിരായി വോട്ട് ചെയ്‌തെന്ന എം എം മണിയുടെ പ്രതികരണം വിവാദമായിരിക്കുകയാണ്. ജനങ്ങളെയും വോട്ടര്മാരെയും അപമാനിക്കുന്ന തരത്തിലുള്ള മണിയുടെ വാക്കുകൾ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയാണ്. വോട്ട് ലഭിക്കാത്തതിലുള്ള അമർഷവും നിരാശയും പൊതുജനങ്ങൾക്ക്മേൽ പഴിചാരി രക്ഷപെടാനാണ് മണിയെപ്പോലുള്ള നേതാക്കൾ ശ്രമിക്കുന്നത്. ക്ഷേമപെന്ഷനും മറ്റ് അനൂകൂല്യങ്ങളും ഒരു സർക്കാർ കൊടുക്കുന്ന ഔദാര്യമല്ല ജനങളുടെ അവകാശമാണെന്ന് മനസിലാക്കാനുള്ള വിവേകംപോലും ഇത്തരം നേതാക്കളിൽ നിന്നുണ്ടാകുന്നില്ല എന്നത് ലാഞ്ജകരമാണ്. വിവാദ പരാമർശത്തിൽ എം എം മാണിയെ തള്ളി വിവിധ മുന്നണികളിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













