ആദം- ഹവ്വ ഇൻ ഏദൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി
The first look title motion poster of the Pan Indian film "Adam- Eve in Eden" starring Alvin John and Pooja Jigante in the lead roles has been released.
ആൽവിൻ ജോൺ, പൂജ ജിഗന്റെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വർണ്ണശാലയുടെ ബാനറിൽ കുര്യൻ വർണ്ണശാല നിർമ്മിച്ച് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് "ആദം- ഹവ്വ ഇൻ ഏദൻ. " ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി.
നിത്യഹരിത നായകൻ പ്രേംനസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കുര്യൻ വർണ്ണശാല പ്രശസ്ത പരസ്യ കലാകാരൻ കൂടിയാണ്. ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ ഇവരുടെ പച്ചയായ ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് "ആദം ഹവ്വ ഇൻ ഏദൻ" എന്ന ചിത്രത്തിൽ. പഴയ നിയമത്തിലെ "ഉല്പത്തി" അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും അവതരിപ്പിക്കുന്നു.
ആൽവിൻ ജോൺ "ആദ"ത്തെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ "ഹവ്വ"യായെത്തുന്നു. പഞ്ചാബ്,കേരളം,തമിഴ്നാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ " ആദം -ഹവ്വ ഇൻ ഏദൻ " ഡിസംബർ അവസാനം തീയേറ്ററുകളിൽ എത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













