നടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി.

The court acquitted Dileep in the actress attack case

Dec 8, 2025 - 16:36
Dec 8, 2025 - 16:40
 0
നടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി.

നടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടി ഉത്തരവിൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0