എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി

The NDA has released its manifesto with big promises

Mar 31, 2026 - 20:17
 0
എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി

എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി.  വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ട് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു. കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നും 70 വയസിന് മുകളില്‍ പ്രായമുള്ള ഏറ്റവും ആവശ്യമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 25,000 രൂപ സഹായം നല്‍കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. 

ഐ.ടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റുമെന്നും കൊച്ചിയെ കപ്പല്‍ നിര്‍മാണശാലയായും വളർത്തിയെടുക്കും. തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനമായും കണ്ണൂരിനെ പ്രതിരോധമേഖലക്ക് വേണ്ടിയും വികസിപ്പിക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. 

ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കും. ശബരിമല, ഗുരുവായൂര്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0