വിജയുടെ ജനനായകന് റിലീസ് അനുമതി നല്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

The Madras High Court has ordered the release of Vijays Jananayak

Jan 9, 2026 - 20:48
 0
വിജയുടെ ജനനായകന് റിലീസ് അനുമതി നല്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

വിജയയുടെ ജനനായകന് റിലീസ് അനുമതി നല്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജനനായകന് ഉടനടി യു എ സർട്ടിഫിക്കറ്റ് നല്കാൻ സെൻസർ ബോർഡിന് കോടതി നിർദേശം നൽകി. സെൻസർ ക്ലീറെൻസ് സെർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിർമാതാക്കളായ കെവി എൻ സ്റ്റുഡിയോസ് നൽകിയ ഹർജിയിലാണ് നടപടി. എക്സാമിനിങ് കമ്മിറ്റി അംഗം സിനിമക്കെതിരെ പരാതി നൽകിയ നടപടിയെ കോടതി വിമർശിച്ചു. റിലീസ് അനുമതി നൽകാനുള്ള കോടതി ഉത്തരവ് ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0