സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു
The Enforcement Directorate has summoned former CMRL chief Veena in the CMRL Exalogic monthly payment case
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഈ കേസിൽ ഇതാദ്യമായാണ് ഇഡി വീണയ്ക്ക് ഔദ്യോഗികമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎൽ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനങ്ങൾക്ക് പകരമായി 2.78 കോടി രൂപ നൽകിയെന്നാണ് കേസ്. വീണയ്‌ക്കൊപ്പം സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥർക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്.
ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തിടെ തള്ളിയിരുന്നു. കൂടാതെ, സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് പിടിച്ചെടുത്ത 134 സുപ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ പ്രത്യേക കോടതിയും അനുമതി നൽകിയിട്ടുണ്ട്.ഇഡി ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











