കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിയെ സിബിഐ ചോദ്യം ചെയ്തു
The CBI questioned actor and TVK leader Vijay in connection with the Karur tragedy
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിയെ സിബിഐ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെയാണ് വിജയ് ഡൽഹി സിബിഐ ആസ്ഥാനത്തു ചോദ്യവും ചെയ്യലിനായി ഹാജരായത്. മൊഴിയെടുപ്പ് വീഡിയോയിൽ ചിത്രീകരിച്ചിട്ടില്ല. അദ്ദേഹത്തോടൊപ്പം തന്നെ ടിവികെയുടെ മതുടരാൻ റ്റ് പ്രതിനിധികളും ഡെൽഹിയിലെത്തിയിട്ടുണ്ട്. പരിപാടി അവതരിപ്പിക്കാൻ ലഭിച്ച അനുമതികൾ എന്തൊക്കെ ആയിരുന്നു, തന്ദേശ ഭരണകൂടം അപകട സാധ്യത വിലയിരുത്തിയോ? പോലീസുമായി എത്രത്തോളം ഏകോപനം ഉണ്ടായിരുന്നു, ജനക്കൂട്ടം വർധിച്ചപ്പോൾ എന്ത് ചെയ്തു, അടിസ്ഥാന ക്രമീകരണങ്ങൾ ഒരുക്കിയിരുന്നോ തുടങ്ങി നിരവധി കാര്യങ്ങൾ വിശദമായി സിബിഐ നടനോട് ചോദിച്ചറിഞ്ഞു. വിജയോട് ഡൽഹിയിൽ തന്നെ തുടരാൻ സിബിഐ ആവശ്യപെട്ടിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













