ടി.കെ.എം ഇൻ്റർനാഷണൽ അക്വാട്ടിക്ക് സെൻ്ററിൽ അവധിക്കാല നീന്തൽ പരിശീലനം
ടി കെ എം ഇൻറർനാഷണൽ അക്വാട്ടിക്ക് സെൻററിൽ അവധിക്കാല നീന്തൽ പരിശീലനം.
കൊല്ലം/കരിക്കോട്: ടി കെ എം ഇന്റർനാഷണൽ അക്വാട്ടിക് സെൻററിൽ അവധിക്കാല നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. നാലു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രത്യേക ട്രെയിനിങ് നേടിയ നീന്തൽ വിദഗ്ധരുടെ കീഴിലാണ് പരിശീലനം. ഏപ്രിൽ ഒന്നുമുതൽ മെയ് 31 വരെ വിവിധ ബാച്ചുകളിലായി പരിശീലനം നൽകും. പെൺകുട്ടികൾക്ക് വനിതാ പരിശീലകരുടെ സേവനം ഒരുക്കിയിട്ടുണ്ട്.
ടി കെ എം കോളേജ് ട്രസ്റ്റ് ട്രഷറർ ടി കെ ജലാലുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. എം ജെ ഷീബ അധ്യക്ഷത വഹിച്ചു. പ്രൊഫ. ബോബി ടി എഡ് വിൻ, ഡോ. ആദർശ് വി.കെ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മൂസ, ഡോ. ഫിറോസ് ഖാൻ, ഡോ മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു. അക്വാട്ടിക് സെൻറർ മാനേജർ ഡോൾഫിൻ രതീഷ് നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7994992800
What's Your Reaction?
Like
1
Dislike
0
Love
0
Funny
1
Angry
1
Sad
1
Wow
0













