ചട്ടമ്പിസ്വാമികളോട് കാണിച്ചനിന്ദയ്ക്ക് മാപ്പില്ല: ശ്രി വിദ്യാധിരാജ ഫൗണ്ടേഷൻ

Apr 27, 2026 - 21:42
Apr 28, 2026 - 11:33
 0
ചട്ടമ്പിസ്വാമികളോട് കാണിച്ചനിന്ദയ്ക്ക് മാപ്പില്ല: ശ്രി വിദ്യാധിരാജ ഫൗണ്ടേഷൻ

ചട്ടമ്പിസ്വാമികളോട് കാണിച്ച നിന്ദക്ക് മാപ്പില്ല - ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ

     തിരുവനന്തപുരം:    ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി യിലെ ഒരു വിഭാഗം ജീവനക്കാർ ചട്ടമ്പിസ്വാമികളുടെ പേരിലുള്ള പുസ്തകത്തിന്റെ 7വാല്യം ഡമ്മി നൽകി ഗവർണറെ പറ്റിക്കാൻ ശ്രമിക്കുകയും സ്വാമികളോട് നിന്ദ കാണിക്കുകയും ചെയ്തു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരും സർവകലാശാലയും തയാറാകണം. ഈ വിഷയത്തിൽ സാഹിത്യ സാംസ്‌കാരിക കേരളം പ്രതികരിക്കുന്നില്ല. ഈ മൗനം ഒരു സ്വാമി ആയതു കൊണ്ടാണോ എന്ന് എല്ലാത്തിലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകർ ചിന്തിക്കണം. യൂണിവേഴ്സിറ്റി ക്ക് പ്രസ് ഉണ്ടായിരിക്കെ സ്വകാര്യ പ്രസിൽ ഏല്പിച്ചത് തന്നെ വൻ അഴിമതിയാണ്. പ്രിന്റ് ചെയ്യാതെ ബ്ലാങ്ക് പേപ്പർ കൂട്ടികെട്ടി ഡമ്മി ബുക്ക് ഉണ്ടാക്കി ഗവർണറെ കൊണ്ട് പ്രകാശനം ചെയ്യാൻ ശ്രമിച്ചു. അത് പിടിക്കപ്പെട്ടു. സ്വാമിയേ സ്നേഹിക്കുന്ന സാഹിത്യ-സാംസ്‌കാരിക നായകർ അഭിപ്രായം പറയാൻ തയാറാവണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വി സി യോടും ഗവർണ്ണറോടും മുഖ്യമന്ത്രിയോടും ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ സാഹിത്യ സാംസ്‌കാരിക പ്രവർത്തകരെ സംഘടിപ്പിച്ച് ശക്തമായ പരിപാടികൾ ആസൂത്രണം ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0