ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ വേർപാട് മലയാള സിനിമാലോകത്തിന് നികത്താനാവാത്തതാണ്

Sreenivasan, a writer who has portrayed the lives of ordinary people through humor, is a beloved figure of Malayalis

Dec 20, 2025 - 11:56
Dec 20, 2025 - 11:58
 0
ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ വേർപാട് മലയാള സിനിമാലോകത്തിന് നികത്താനാവാത്തതാണ്

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ വേർപാട് മലയാള സിനിമാലോകത്തിന് നികത്താനാവാത്തതാണ്. അദ്ദേഹത്തിന് പകരം മറ്റൊരാളെ ചിന്തിക്കാനാകാത്തത്ര സ്വതന്ത്രമായ ശൈലിയും വ്യക്തിത്വവും ഉണ്ടായിരുന്നു. വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.69 വയസ്സായിരുന്നു. തൃപ്പുണിത്തുറ താലൂക് ആശുപത്രിയിലായിരുന്നു അന്ത്യം. അഭിനയമാകട്ടെ, എഴുത്താകട്ടെ, അവതരണമാകട്ടെ — ഏത് മേഖലയായാലും അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ മലയാളിയെ ഹാസ്യത്തിലൂടെ ആനന്ദിപ്പിച്ചു.

തലശ്ശേരിയിലെ പാട്യത്തിലാണ് അദ്ദേഹം ജനിച്ചു വളർന്നത്. മട്ടന്നൂർ പഴശ്ശിരാജാ എൻഎസ് എസ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മദ്രാസ് ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്ന്  അഭിനയത്തിൽ പരിശീലനം നേടിയിട്ടുണ്ട്. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം നൽകിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തു തന്റേതായ സ്ഥാനം ഉറപ്പിച്ചത്. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം രാഷ്ട്രീയകേരളത്തിൽ എന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്. 

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ തളത്തിൽ ദിനേശൻ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്. കഥാപാത്രങ്ങളുടെ പേരുകളിലൂടെ കൂടുതൽ ഓർമിക്കപ്പെടുന്ന നടൻ കൂടിയാണ് ശ്രീനിവാസൻ. നാടോടിക്കറ്റിലെ വിജയൻ തേന്മാവിന്കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ്‌കുമാർ തുടങ്ങി ഇത്തരത്തിൽ പ്രേക്ഷകമനസിൽ ഇടം നേടിയ ഒരുപിടി നല്ല ചിത്രങ്ങളാണ്. ഇരുനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 

അദ്ധേഹത്തിന്റെ തിരക്കഥയിലൂടെ ഒട്ടേറെ നല്ല ചിത്രങ്ങൾ മലയാളിക്ക് ആസ്വദിക്കാൻ സാധിച്ചിട്ടുണ്ട്.  ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്, സന്ദേശം, നാടോടിക്കാറ്റ് , തലയണമന്ത്രം, സന്മസുളളവർക്ക് സമാധാനം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, ഉദയനാണ് താരം , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് അദ്ദേഹം തിരകഥ ഒരുക്കിയിട്ടുണ്ട്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. മലയാളിയുടെ ജീവിതസാഹചര്യങ്ങളെ വളരെ ഹാസ്യരൂപേണ അവതരിപ്പിച്ച ഒരു സ്ത്രീപക്ഷ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0