ഡിഎംകെ സർക്കാർ സ്കൂളുകളുടെ അപ്രൂവൽ പുതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു
Soho founder Sridhar Vempu alleged that the previous DMK government in Tamil Nadu demanded bribes to renew the approval of schools
ഡിഎംകെ സർക്കാർ സ്കൂളുകളുടെ അപ്രൂവൽ പുതുക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു ആരോപിച്ചു. എന്നാൽ പുതിയ ടി.വി.കെ സർക്കാർ വന്നതോടെ ഈ അഴിമതി അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തെങ്കാശിയിൽ ഗ്രാമീണ മേഖലയിലെ കുട്ടികൾക്കായി പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകുന്ന 'കലൈവാണി കൽവി മയ്യം' എന്ന സ്കൂൾ ശ്രീധർ വെമ്പു നടത്തുന്നുണ്ട്. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് ഈ സ്കൂളിന്റെ അപ്രൂവലും എൻ.ഒ.സിയും ലഭിക്കുന്നതിന് വലിയ രീതിയിലുള്ള താമസം നേരിട്ടതായി വെമ്പു പറയുന്നു. പൂർണ്ണമായും സൗജന്യമായി നടത്തുന്ന സ്കൂൾ ആണെങ്കിൽ പോലും വലിയൊരു തുക കൈക്കൂലി തന്നാലേ അനുമതി നൽകൂ എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതായും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട്ടിൽ അഴിമതി അത്രത്തോളം അസഹനീയമായ അവസ്ഥയിലായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സർക്കാർ എൻ.ഒ.സി നടപടികൾ ഓൺലൈനാക്കുകയും സുതാര്യമാക്കുകയും ചെയ്തു. പുതിയ ഭരണത്തിൽ യാതൊരുവിധ കൈക്കൂലിയും ആവശ്യപ്പെടാതെ, അർഹതയുടെ അടിസ്ഥാനത്തിൽ സ്കൂളിനുള്ള അനുമതികൾ വളരെ വേഗത്തിലും ഓട്ടോമാറ്റിക്കായും ലഭ്യമായെന്ന് ശ്രീധർ വെമ്പു വ്യക്തമാക്കി. ഈ പോസിറ്റീവ് മാറ്റത്തിന് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന് നന്ദി അറിയിക്കുകയും ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











