എൻ.എസ്സ്.എസ്സ്.നേതൃത്വത്തിൻ്റെ സമദൂര സിദ്ധാന്തം സമുദായത്തെ നശിപ്പിച്ചു - സമസ്ത കേരള നായർ സമുദായ സംരക്ഷണ സമിതി

Mar 20, 2026 - 07:43
Mar 20, 2026 - 08:55
 0
എൻ.എസ്സ്.എസ്സ്.നേതൃത്വത്തിൻ്റെ സമദൂര സിദ്ധാന്തം സമുദായത്തെ നശിപ്പിച്ചു - സമസ്ത കേരള നായർ സമുദായ സംരക്ഷണ സമിതി

എൻ.എസ്സ്.എസ്സ്.നേതൃത്വത്തിൻ്റെ സമദൂരസിദ്ധാന്തം സമുദായത്തെ നശിപ്പിച്ചു -സമസ്ത കേരള നായർ സമുദായ സംരക്ഷണ സമിതി

തിരുവനന്തപുരം: എൻ.എസ്സ്.എസ്സിൻ്റേയും നായർ സമുദായത്തിൻ്റേയും നേതൃത്വം ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഏറ്റെടുക്കുകയും സമുദായത്തിൻ്റെ നിലനിൽപ്പ് സമദൂര ശിഖണ്ഡി സിദ്ധാന്തത്തിൽ തളച്ചിടുകയും ചെയ്തതോടെ സമുദായത്തിന് രാഷ്ട്രീയ ഭരണ മേഖലകളിൽ ഉണ്ടായിരുന്ന സ്വാധീനം ഇല്ലാതാവുകയും നായർ സമുദായത്തിൻ്റെ അവകാശങ്ങളോ, ആനുകൂല്യങ്ങളോ സർക്കാരിൽ നിന്ന് നേടിയെടുക്കുന്നതിനു് എം.എൽ.എമാരോ, എം.പി.മാരോ തദ്ദേശഭരണ കേന്ദ്രങ്ങളിൽ പ്രതിനിധികളോ ഇല്ലാതായത് സമുദായത്തിലെ ബഹു ഭൂരിപക്ഷം ദരിദ്രകുടുംബങ്ങളും എല്ലാ മേഖലകളിലും അവഗണന അനുഭവിച്ച് ജീവിക്കുകയാണ്. ആയതിനാൽ നിഷ്ക്രിയ സമദൂര സിദ്ധാന്തം ഉപേക്ഷിച്ച് കേരളത്തിൽ സമുദായ താൽപര്യം സംരക്ഷിക്കാൻ ഉറപ്പ് തരുന്ന രാഷ്ട്രീയ മുന്നണിയുമായി ഒത്തുചേർന്ന് തിരഞ്ഞെടുപ്പുകളിൽ ജനപ്രതിനിധികളെ നീയമസഭയിലും പാർലമെൻ്റിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും വിജയിപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ടീയ നിലപാട് എടുക്കുന്നതിന് എൻ.എസ്സ്.എസ്സ്.നേതൃത്വത്തോട് സമസ്ത കേരള നായർ സമുദായ സംരക്ഷണ സമിതി പ്രസിഡൻ്റ് സുനിൽകുമാറും, ജനറൽ സെക്രട്ടറി പെരുകാവ് വിനോദ് കുമാറും ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0