ശബരിമല യുവതി പ്രവേശന പുന:പരിശോധന ഹർജി :ഒമ്പതംഗ ഭരണഘടന ബഞ്ച് പരിഗണിക്കും:
ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹർജി: ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹർജി ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നൽകുന്നത്. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി വി നാഗരത്നയും ഭരണഘടന ബെഞ്ചിൻ്റെ ഭാഗമാകും.
ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് ബിവി നാഗരത്നയാണെന്നാണ് സൂചന. ഏപ്രിൽ ഏഴിന് വാദം കേള്‍ക്കുന്നത് ആരംഭിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം മൂന്ന് ദിവസങ്ങളിലായാണ് നടക്കുക.
7,8,9 തീയതികളിൽ വാദം കേള്‍ക്കുന്നത് തുടരും. യുവതീപ്രവേശനം അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15, 16 തീയതികളിൽ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













