രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യം കോടതി തള്ളി
The action is in the case of rape and forced abortion of a young woman
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യം കോടതി തള്ളി. യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച കേസിലാണ് നടപടി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25 മിനിറ്റ് നീണ്ട വാദം നടന്നു. മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് രാഹുലിനെതിരെയുള്ള കുറ്റങ്ങൾ കടുത്തത്. ഗുരുതരമായ തെളിവുകളാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. ഗർഭഛിദ്രം നടത്തിയതിനുള്ള തെളിവുണ്ടെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസ് അന്വേഷിക്കാൻ ഡിവൈ.എസ്.പി. സജീവന്റെ നേതൃത്വത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













