കേരളത്തിൻ്റെ ജനവിധി അറിയാൻ 2 ദിവസം മാത്രം. 43 കേന്ദ്രങ്ങളിൽ വോട്ടെണ്ണും .പ്രതീക്ഷയോടെ മുന്നണികൾ
കേരളത്തിൻ്റെ ജനവിധി അറിയാൻ 2 ദിവസം മാത്രം; 43 ഇടങ്ങളില്‍ വോട്ടെണ്ണും, വിജയപ്രതീക്ഷയില്‍ മുന്നണികള്‍
തിരുവനന്തപുരം:കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. `ഇവിഎമ്മുകള്‍ക്കായി ഒരു ഹാളില്‍ 7 മുതല്‍ 14 വരെ മേശകള്‍ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.
തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫും യുഡിഎഫും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മാത്രവുമല്ല, എൻ.ഡി.എയുടെ ഘടകകക്ഷികളുടെ നിർണ്ണായക പങ്ക് ബി.ജെ.പിയ്ക്ക് ഗുണം ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













