നീയമസഭാ തിരഞ്ഞെടുപ്പ്: ആർ.എസ്.പി (ബി) എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ മത്സരിപ്പിക്കും.
Niyamasabha election: RSP (B) will field candidates in eight constituencies.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി (ബി) എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കുവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചവറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കോന്നി എന്നീ മണ്ഡലങ്ങൾ ഉൾപ്പടെ കേരളത്തിലെ 8 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.സമാന സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി അവരുടെ കൂട്ടായ്മയ്ക്ക് ആർ.എസ്.പി (ബി) നേതൃത്വം ചെയ്തു വരികയാണ്.ഫെബ്രു.16 ന് കൂടുന്ന സംസ്ഥാന ലീഡേഴ്സ് മീറ്റിംങ്ങിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും യോഗം അറിയിച്ചു.സംസ്ഥാന സെക്രട്ടറി അൻവർ നിജാസ് അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് ബാവ ,ഷിബുകുമാർ, മനോജ്, ഷാജി ജമാൽ, മുജീബ്, ആർ.രാജേന്ദ്രൻ, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











