ബിജെപി വീണ്ടും നേമത്തു സീറ്റ് നിലനിർത്തുമോ?

Nemom is a place that has been noticed at the national level as a constituency where the BJP won the seat despite losing

Mar 26, 2026 - 21:54
 0
ബിജെപി വീണ്ടും നേമത്തു സീറ്റ്  നിലനിർത്തുമോ?

ബിജെപിക്ക് സീറ്റ് നേടിക്കൊടുത്ത മണ്ഡലമെന്ന നിലയിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഇടമാണ് നേമം. എൽഡിഎഫിലെ വി.ശിവൻകുട്ടി, യുഡിഎഫിനായി കെ.എസ് ശബരീനാഥൻ, എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മത്സര രംഗത്തുള്ളത്. മൂന്ന് മുന്നണികളും അവരുടെ ഏറ്റവും ശക്തരായ സ്ഥാനാർഥികളെ തന്നെയാണ് നേമത്ത് രംഗത്തിറക്കിയിട്ടുണ്ട്. 2016ൽ ഒ. രാജഗോപാലിലൂടെയാണ് ബിജെപി കേരള നിയമസഭയിൽ ആദ്യമായി സീറ്റുറപ്പിച്ചത്.  2021ൽ കെ. മുരളീധരൻ  യുഡിഎഫിൻ്റെ വോട്ട് ശതമാനം ഉയർത്തുകയും  വി.ശിവൻകുട്ടിയുടെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ഇത്തവണ ശബരീനാഥനിലൂടെ കെ.മുരളീധരൻ നേടിയ വോട്ടുകൾ നിലനിർത്താനും വോട്ട് ശതമാനം വർധിപ്പിക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ സാന്നിധ്യം നേമത്തു ശക്തമായ മത്സരം നടക്കാനുള്ള സാഹചര്യമാണ് നൽകുന്നത്. ഒ രാജഗോപാൽ നേടിയ വിജയം ചന്ദ്രശേഖരൻ തിരികെ കൊണ്ടുവരുമോ എന്നാണ് ബിജെപി ഉറ്റുനോക്കുന്നത്. വി ശിവൻകുട്ടി സീറ്റ് നിലനിർത്തുമോ എന്നും കണ്ടറിയേണ്ടതാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0