നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം പരിശീലനവും ഭവന സന്ദര്‍ശനവും തുടരുന്നു
Navakerala Citizen Response Program Training and home visits continue
നവകേരള സൃഷ്ടിക്കായുള്ള ജനഹിതംതേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ-പഠനപരിപാടി ജില്ലയില്‍ പുരോഗമിക്കുന്നു. പൊതുജനങ്ങളില്‍നിന്ന് വികസനആശയങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചുവരികയാണ്. വിവരശേഖരണത്തിന് നേതൃത്വം നല്‍കുന്നതിനായി പരിശീലനം നേടിയ ബാച്ചുകളാണ് കര്‍മസേനാംഗങ്ങളെ നയിക്കുന്നത്. കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനം ജനുവരി ഏഴ്, എട്ട് തീയതികളിലും നടക്കും. മുഖത്തല, ചിറ്റുമല, കൊട്ടാരക്കര, പത്തനാപുരം, അഞ്ചല്‍ ബ്ലോക്കുകളിലും പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളിലുമാണ് മൂന്നാം ബാച്ച് പരിശീലനം. ജനുവരി എട്ടിന് ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും.
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം-ഘടന, പ്രവര്‍ത്തനം, അഭിപ്രായ ശേഖരണരീതി തുടങ്ങിയവിഷയങ്ങളിലാണ് പരിശീലനം. അസംബ്ലിതല ചാര്‍ജ് ഓഫീസര്‍മാരുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും നേതൃത്വത്തിലാണ് പരിശീലനം. വീടുകള്‍ സന്ദര്‍ശിക്കുന്ന കര്‍മസേനാംഗങ്ങള്‍ക്ക് നാടിന്റെ നല്ലഭാവിക്ക് ഗുണകരമാകുന്ന നിര്‍ദേശങ്ങളാണ് പൊതുവില്‍ ലഭിക്കുന്നത്. തൃപ്തികരമായനിലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നുമുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരവെ അവയ്ക്ക് മുടക്കമില്ലാത്തവിധമുള്ള ആസൂത്രണം ഉറപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













