മന്നത്ത് ആചാര്യനെ ചരിത്രത്തില്‍ നിന്നും മായ്ക്കാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണെന്ന് കെ ബി ഗണേഷ്‌കുമാർ

NSS is trying to erase Mannath Acharya from history says KB Ganeshkumar

Aug 11, 2026 - 21:45
 0
മന്നത്ത് ആചാര്യനെ ചരിത്രത്തില്‍ നിന്നും മായ്ക്കാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണെന്ന് കെ ബി ഗണേഷ്‌കുമാർ

കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ നായർ സമുദായത്തിന്റെ ചരിത്രത്തെ വിശദീകരിക്കുന്ന 'ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്  ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ വിദേശകാര്യ നയതന്ത്ര വിദഗ്ദ്ധനും അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡറായിരുന്ന പി ബി ശ്രീനിവാസന് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. മന്നത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്ന് ഗണേഷ്‌കുമാർ പറഞ്ഞു. എന്‍എസ്എസ് ഇന്ന് ചിലയാളുകള്‍ കയ്യടക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു കുടുംബത്തില്‍ നിന്ന് 43 പേരെ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജോലിക്ക് വച്ചെന്നും ആര്‍ക്കും ഇരിക്കാനാവുന്ന കസേരയല്ല എന്‍എസ്എസെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്നത്ത് ആചാര്യനെ ചരിത്രത്തില്‍ നിന്നും മായ്ക്കാന്‍ എന്‍എസ്എസ് ശ്രമിക്കുകയാണ്. ഡല്‍ഹിയിലെ പാറ്റ സമരം പോലെ നായര്‍മാരുടെ സമരം ഉയരണം, ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം തലപ്പത്ത് വേണമോ എന്ന് ചിന്തിക്കണമെന്നും, മന്നത്ത് ആചാര്യന്റെ പാരമ്പര്യമുള്ള എല്ലാ നായന്മാരും മരിച്ചിട്ടില്ല  എന്നും  അദ്ദേഹം പറഞ്ഞു

കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളക്ക് ശേഷം നായർ സമുദായത്തിനും എൻ എസ് എസിനും സംഭവിച്ച അപചയം യുവതലമുറക്ക് മനസ്സിലാക്കികൊടുക്കാനുള്ള ആദ്യ പാഠാവലിയാണ് 'ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ എന്ന പുസ്തകം. എൻ എസ് എസിനെ കുടുംബ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തുന്ന നിയമ പോരാട്ടങ്ങൾക്കൊപ്പം സമുദായത്തിൽ പരിവർത്തനത്തിന്റെ ശംഖൊലി മുഴക്കി കൊണ്ട് ജില്ലാ, താലൂക്ക്, കരയോഗ തലങ്ങളിലും ചെറുപ്പക്കാർ ഉൾപ്പെടെയുള്ള സമുദായ അംഗങ്ങളെ സംഘടിപ്പിച്ചു കൊണ്ടും സമുദായത്തെ നേർവഴിക്ക് നയിക്കാൻ സമൂഹ മാധ്യമങ്ങളിൽ സജീവമായി ആശയ പ്രചാരണം നടത്തുന്നവരെ ഏകോപിപ്പിച്ചു കൊണ്ട് എൻ എസ് എസ് സംരക്ഷണ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. സമുദായ ആചാര്യന്റെ സമാധി സ്ഥലം സന്ദർശിക്കാൻ എത്തുന്ന വിശിഷ്ട വ്യക്തികളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്ന നേതൃത്ത്വത്തിന് സത്ബുദ്ധി ഉണ്ടാവാൻ ആചാര്യൻ അന്ത്യ വിശ്രമം കൊള്ളുന്ന മന്നം സമാധിയിൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുമെന്നും എൻ എസ് എസ് സംരക്ഷണ സമിതി വ്യക്തമാക്കി. .മേജർ രവി, നടൻ അനൂപ് ചന്ദ്രൻ, ജനഭൂമി ന്യൂസ് ചീഫ് എഡിറ്റർ പ്രൊഫ: കോന്നി ഗോപകുമാർ, മന്നത്തു പത്മനാഭന്റെ ചെറുമകൻ സന്തോഷ് എന്നിവർ  ചടങ്ങിൽ പങ്കെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0