കുമരൻ ച്ചിറ ദേവീക്ഷേത്രത്തിലെ ഉത്സവം- സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

Feb 10, 2026 - 18:11
Feb 10, 2026 - 19:48
 0
കുമരൻ ച്ചിറ ദേവീക്ഷേത്രത്തിലെ ഉത്സവം-  സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

ന്യൂസ് ബ്യൂറോ കൊല്ലം.

കുമരന്‍ചിറ ഉത്സവം: സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി

കുമരന്‍ചിറ ദേവിക്ഷേത്രത്തില്‍ ഫെബ്രുവരി 17ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കും. എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഉത്സവത്തിന് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ പിഴ ഈടാക്കണമെന്ന് നിര്‍ദേശിച്ചു. ഗതാഗത നിയന്ത്രണം, ക്രമസമാധാനപരിപാലനം പൊലിസ് ഉറപ്പാക്കും. ക്ഷേത്രവും പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിക്കും. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ പൊലിസ്, ക്ഷേത്രഭരണസമിതി അംഗങ്ങള്‍, കരകമ്മിറ്റി, കെട്ടുകാഴ്ച കമ്മിറ്റി എന്നിവരുടെ പ്രത്യേകയോഗം ചേരണമെന്നും നിര്‍ദ്ദേശിച്ചു. ക്ഷേത്രഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0