കൊല്ലം പി.ആർ.ഡി.വാർത്തകൾ-JanabhoomiNewsKollamBureau
തൊഴിൽ പരിശീലനം :-
കുടുംബശ്രീമിഷന്‍മുഖേന ഗ്രാമീണമേഖലയിലെയുവജനങ്ങള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭിക്കുന്ന കോഴ്‌സുകള്‍ ആരംഭിക്കും. എസ്.എസ്.എല്‍.സിയും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. പ്രായപരിധി: 18-35 വയസ്. കോഴ്‌സ്ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠനസാമഗ്രികള്‍ എന്നിവ സൗജന്യം. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റും ലഭ്യമാക്കും.
ഗ്രാഫിക് ഡിസൈനര്‍ സര്‍വീസ്, എക്‌സിക്യൂട്ടീവ് ഡെമ്മി ഷെഫ് ഡിപ്പാര്‍ട്ടി ഫാഷന്‍ ഡിസൈനിംഗ്, ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ വഴി എ ഐ ഡെവലപ്പര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ബി.ഐ.എം മോഡുലര്‍, ടൈലറിംഗ്, ഓട്ടോമോട്ടീവ് പാര്‍ക്കിംഗ് അസിസ്റ്റന്റ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, ഡ്രോണ്‍ ഡെവലപ്പര്‍ തുടങ്ങിയ കോഴ്‌സുകളുമുണ്ട്. വിവരങ്ങള്‍ക്ക്: കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, കുടുംബശ്രീ സിഡിഎസ്. ഫോണ്‍: 04742794692, 8606096060.
*പാചകവാതക അദാലത്ത് 16ന്*
ജില്ലയിലെ ഗാര്‍ഹിക പാചകവാതകഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് ഫെബ്രുവരി 16ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. ഓയില്‍ കമ്പനി പ്രതിനിധികള്‍, പാചകവാതകവിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 12ന് വൈകിട്ട് അഞ്ചുവരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
*സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു*
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24, 2024-25 (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) വര്‍ഷങ്ങളിലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ / ഐ.ടി.സി, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നതും പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോം മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.
അപേക്ഷ തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി .ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിന്‍-695036 വിലാസത്തില്‍ ഫെബ്രുവരി മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍ : 0471 2460667, 9188430667.
*യോഗം ചേരും*
ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി ഏഴിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2026 ജനുവരി 31ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 12ന് രാവിലെ 11ന് ആശ്രാമം ഡി.പി.എം.എസ്.യു, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.
*ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം*
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ അംഗീകൃത എം.എസ്.സി സൈക്കോളജി. പ്രായപരിധി: 2026 ജനുവരി 31ന് 40 വയസ് കവിയരുത്.
അപേക്ഷയോടൊപ്പം ജനനതീയതി, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആശ്രാമം, കൊല്ലം-691002 വിലാസത്തില്‍ ഫെബ്രുവരി 10നകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2082261.
*സ്‌പോര്‍ട്‌സ് അക്കാഡമി സെലക്ഷന്‍ ഫെബ്രുവരി 7 ന്*
ജില്ലാ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ - സ്‌പോര്‍ട്സ് അക്കാഡമികള്‍, സ്‌കൂള്‍, സ്‌പോര്‍ട്സ് അക്കാഡമികള്‍ എന്നിവിടങ്ങളിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 8.30 ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ പ്രാഥമിക സെലക്ഷന്‍ നടത്തും. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്ബോള്‍, ബോക്സിംഗ്, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ഫെന്‍സിംഗ്, ഫുട്ബോള്‍, ഹോക്കി, ജൂഡോ, തയ്ഖ്വാണ്‍ഡോ, വോളീബോള്‍, റെസ്ലിംഗ് ഇനങ്ങളിലാണ് ജില്ലാതല സെലക്ഷന്‍.
ആറ്, ഏഴ്, എട്ട്, 11 ക്ലാസുകളിലേക്ക് പൊതുവായ സെലക്ഷനും, ഒമ്പത്, 10 ക്ലാസ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയ്ക്കായി സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കും സെലക്ഷനില്‍ പങ്കെടുക്കാം. ഏഴ് മുതല്‍ 11 വരെ ക്ലാസുകളിലേക്ക് കായികക്ഷമതയുടെയും അതത് കായികഇനത്തിലുള്ള മികവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.
ജില്ലാതല സെലക്ഷനില്‍ പങ്കെടുക്കാന്‍ കായികതാരങ്ങള്‍ ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യംനേടിയ സര്‍ട്ടിഫിക്കറ്റ്‌സഹിതം ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗ്രൗണ്ടില്‍ ഹാജരാകണം. ഫോണ്‍: 0474 - 2746720. പങ്കെടുക്കാനായി https://forms.gle/D2uuPNP5btjHS1iZ8 ല്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: www.sportscouncil.kerala.gov.in , www.dsya.kerala.gov.in ഫോണ്‍: 0474 - 2746720.
*ഗതാഗതനിരോധനം*
ചെമ്മന്തൂര്‍ നരിക്കല്‍ കോക്കാട് റോഡില്‍ കുതിരച്ചിറ സ്‌കൂളിന് സമീപമുള്ള കലുങ്ക് പുനര്‍നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 299/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













