കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന് മേയ് നാലിനാണ് വോട്ടെണ്ണൽ

Kerala goes to polls on April 9 Counting of votes will be held on May 4

Mar 15, 2026 - 19:53
 0
കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന് മേയ് നാലിനാണ് വോട്ടെണ്ണൽ

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്. മേയ് നാലിനാണ് വോട്ടെണ്ണൽ. കേരളം ഉൾപ്പെടെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഡൽഹിയിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബീർ സിംഗ് സന്ധു, വിവേക് ​​ജോഷി എന്നിവരാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മേയ് 4 നാണ് നടക്കുക. മാർച്ച് 23 നാണ് കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 23 നാണ്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0