അശാസ്ത്രീയമായ ഓട നിർമ്മാണം: പുറത്തിറങ്ങാനാകാതെ നാട്ടുകാർ

Feb 7, 2026 - 16:59
Feb 7, 2026 - 17:04
 0
അശാസ്ത്രീയമായ ഓട നിർമ്മാണം: പുറത്തിറങ്ങാനാകാതെ നാട്ടുകാർ

ന്യൂസ് ബ്യൂറോ ആലപ്പുഴ

അശാസ്ത്രീയമായ ഓട നിർമ്മാണം; പുറത്തിറങ്ങാനാകാതെ നാട്ടുകാർ

ആലപ്പുഴ:ഹരിപ്പാട് നഗരസഭ പതിന്നാലാം വാർഡിലെ തുരുത്തിക്കാട്ടിൽ കാങ്കാലിൽ റോഡിലെ കാനനിർമാണം പത്തോളം വീ ടുകളുടെ വഴിയടച്ചു. കാനയ്ക്കായി ആഴത്തിൽ കുഴിയെടുത്ത തിനാൽ വീട്ടുകാർക്ക് പുറത്തി റങ്ങാനാകുന്നില്ല.

ചൊവ്വാഴ്ച രാവിലെയാണ് പണിതുടങ്ങിയത്. പ്രധാന റോ ഡിലേക്കുള്ള യാത്രാമാർഗം ഉറ പ്പുനൽകിയാണ് കരാറുകാർ കാനയുടെ നിർമാണം തുടങ്ങിയത്. എന്നാൽ, വഴിയൊരുക്കാതെ വൈകുന്നേരത്തോടെ പണിക്കാർ സ്ഥലംവിട്ടു. ഇതോ ടെയാണ് റോഡരികിലെ വീടു കൾ ഒറ്റപ്പെട്ടത്. രാവിലെ വാ ഹനങ്ങളിൽ ജോലിക്കു പോ യവർക്ക് വൈകിട്ട് വീട്ടിൽ തി രികെക്കേറാനാകാത്ത സ്ഥിതിയാണ്.

അപകടത്തെത്തുടർന്ന് കാലിനു പരിക്കേറ്റ വാലുപറമ്പിൽ തൈത്തോട്ടത്തിൽ ഗോവിന്ദപ്പിള്ളയെ ആശുപത്രിയിലാ ക്കാൻ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ടി. ഇവരുടെ വീടിനു മുൻ പിൽ ഓടനിർമാണത്തിനുള്ള മെറ്റലും മണ്ണും കൂട്ടിയിട്ട് വഴി യടച്ചിരുന്നു. ഇതിനൊപ്പമാണ് ഓടയ്ക്കു കുഴിയെടുത്തുണ്ടായ തടസ്സവും.

ബന്ധുക്കൾ ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണ് ഗോവിന്ദപ്പി ള്ളയെ സമീപത്തെ പ്രധാന റോഡിലെത്തിച്ചത്. വീട്ടുകാരെ ബന്ദികളാക്കി ഓടനിർമ്മാണം നടത്തുന്നത് ബുധനാഴ്ച രാവിലെ പ്രദേശവാസികൾ നഗ രസഭയെ അറിയിച്ചു.

എത്രയുംവേഗം പ്രശ്നം പരി ഹരിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയെങ്കിലും വൈ കുന്നേരംവരെയും നടപടിയുണ്ടായില്ല. മണിമല ജങ്ഷനിൽ നിന്ന് പള്ളിപ്പാട്ടേക്കുള്ള റോഡിലെത്തുന്ന ടാർ റോഡാണ് ഓട നിർമാണത്തിനായി മുറിച്ചിട്ടിരിക്കുന്നത്. പഴയ ഓടയിലുണ്ടാ യിരുന്ന വലിയകുഴൽ റോഡരികിൽ ഇട്ടിരിക്കുകയാണ്. രാത്രിയിൽ വഴിവിളക്കില്ലാത്തതിനാൽ യാത്രക്കാർക്കു ഭീഷണിയാണിത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0