വിരമിക്കാൻ ആരാധകർ ആവശ്യപ്പെടുന്നതുവരെ താൻ ഇവിടെത്തന്നെയുണ്ടാവുമെന്ന് കമൽ ഹാസൻ
Kamal Haasan says he will be here until his fans ask him to retire
വിരമിക്കാൻ ആരാധകർ ആവശ്യപ്പെടുന്നതുവരെ താൻ ഇവിടെത്തന്നെയുണ്ടാവുമെന്ന് കമൽ ഹാസൻ. സിനിമയിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് ഒരു മികച്ച ചിത്രം കൂടി അവർക്ക് നൽകണമെന്നുണ്ട്. സ്വകാര്യ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ പുതുമുഖങ്ങൾ കടന്നുവരണം. പഴയ ആളുകൾ എപ്പോൾ വിരമിക്കണമെന്ന് പറയേണ്ടത് ആരാധകരാണ്. തന്നോട് ആരും ഇതുവരെ വിരമിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിരമിക്കുന്നതിന് മുൻപ് ഒരു മികച്ച ചിത്രം കൂടി പ്രേക്ഷകർക്ക് സമ്മാനിക്കണം. ഞാൻ മോശം സിനിമകൾ ചെയ്ത സമയത്ത് ഇപ്പോൾ നിർത്തരുതെന്നും നല്ല ഒരു സിനിമ ചെയ്ത ശേഷം ഇടവേളയെടുക്കൂ എന്നും സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. കമൽ ഹാസൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













