സാമൂഹിക മുന്നേറ്റ മുന്നണി വാർഷികാഘോഷം ജസ്റ്റിസ് കുര്യൻ ജോസഫ് വിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്തു
Justice Kurian Joseph inaugurated the annual celebration of the Social Progress Front by lighting the lamp
സാമൂഹിക മുന്നേറ്റ മുന്നണി വാർഷികാഘോഷവും അവാർഡ് വിതരണവും ഡൽഹിയിൽ വിപുലമായി നടത്തി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് വിളക്ക് തെളിയിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലായിരുന്നു ചടങ്ങ്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്ക് അവാർഡുകൾ നൽകി. ആലുവ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സാമൂഹിക മുന്നേറ്റ മുന്നണി വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഡോ:ബി അബ്ദുൽ സലാം അവതരിപ്പിച്ചു. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ അനിൽ ദേവ്, ആർ ബാലശങ്കർ, ടി കെ കുട്ടപ്പൻ, പ്രൊഫസർ കോന്നി ഗോപകുമാർ, ഇ ആർ അനിൽകുമാർ യശോധരൻ, അഡ്വ സെബാസ്റ്യൻ ജോസഫ് കുരിശുമൂട്ടിൽ, രാജൻ പി തൊടിയൂർ, കൊല്ലം രാധാകൃഷ്ണൻ, ആർ പവിത്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











