വിജയുടെ ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്ന സാഹചര്യത്തിൽ കോടതിയെ സമീപിച്ചു നിർമാതാക്കൾ

Jana Nayakan is a big release that is awaited by fans and movie lovers alike as it is also the last film in Vijays acting career

Jan 7, 2026 - 15:15
 0
വിജയുടെ ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്ന സാഹചര്യത്തിൽ കോടതിയെ സമീപിച്ചു  നിർമാതാക്കൾ


വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ് ‘ജന നായകൻ’. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമാതാക്കൾ

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം, ഒരു മാസം മുമ്പ് തന്നെ സെൻസർ സർട്ടിഫിക്കേഷനായി ചിത്രം സമർപ്പിച്ചിരുന്നു. ഡിസംബർ 19ന് ചിത്രം കണ്ട സെൻസർ ബോർഡ് അംഗങ്ങൾ 10 കട്ടുകൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിർദേശിച്ച മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നത് വിജയ് ആരാധകരെയും നിർമാതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0