വോട്ടെണ്ണൽ മണിക്കൂറുകൾക്കകം :എ.കെ.ജി. സെൻ്ററും, ഇന്ദിരാഭവനും, മാരാർജി ഭവനും സജ്ജം

May 3, 2026 - 21:09
May 3, 2026 - 21:20
 0
വോട്ടെണ്ണൽ മണിക്കൂറുകൾക്കകം :എ.കെ.ജി. സെൻ്ററും, ഇന്ദിരാഭവനും, മാരാർജി ഭവനും സജ്ജം

വോട്ടെണ്ണാൻ മണിക്കൂറുകൾ; ഇന്ദിരാഭവനും എകെജി സെന്ററും മാരാർജി ഭവനും സജ്ജം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടി ആസ്ഥാനങ്ങൾ സജ്ജമായി.

കെപിസി ആസ്ഥാനമായ *ഇന്ദിരാഭവന്* മുന്നിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എൽഇഡി വാളുകൾ, പന്തൽ, കുടിവെള്ളം, ഫാനുകൾ തുടങ്ങിയ സൗകര്യങ്ങളോടെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് ഫലം അറിയാനാണ് തീരുമാനം. ഭരണത്തിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.

കെപിസി പ്രസിഡന്റ് *സണ്ണി ജോസഫ്* അടക്കമുള്ള നേതാക്കൾ രാവിലെ 9 മണിയോടെ ആസ്ഥാനത്തെത്തും. വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നായിരിക്കും ഫലം വിലയിരുത്തുക. എ.കെ. ആന്റണി വീട്ടിലിരുന്ന് ജനവിധി നിരീക്ഷിക്കുമെന്ന് അറിയിച്ചപ്പോൾ, കെ.സി. വേണുഗോപാൽ ഡൽഹിയിലായിരിക്കാനാണ് സാധ്യത. നേരത്തെ സ്ഥാപിച്ച വൈദ്യുതാലങ്കാരങ്ങൾ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ നീക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, സിപിഎം ക്യാംപിലും ആത്മവിശ്വാസം നിറഞ്ഞ അന്തരീക്ഷമാണ്. തുടർഭരണം ഉറപ്പാണെന്ന വിലയിരുത്തലിൽ മധുരപലഹാരങ്ങളും പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻരാവിലെ എകെജി സെന്ററിലെത്തും. ഫലത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ച് തിരുവനന്തപുരത്ത് തുടരണോ കണ്ണൂരിലേക്ക് മടങ്ങണോ എന്ന് തീരുമാനിക്കും.

ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലും ഫലമറിയാൻ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,മേയർ വി.വി. രാജേഷ്എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ 10 മണിയോടെ അവിടെ എത്തുമെന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0