ഗുരുക്കന്മാർക്ക് ആദരവ് നൽകി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ഹൈദ്രാബാദ്
ഗുരുക്കന്മാർക്ക് ആദരവ് നൽകി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്.ഹൈദ്രാബാദ്
ഹൈദരാബാദ്: ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ അറിവിന്റെ ആദ്യവെളിച്ചം തെളിയിക്കുന്നവരാണ് അധ്യാപകർ. *പാഠപുസ്തകത്തിലെ അറിവിനപ്പുറം ജീവിതത്തെ തിരിച്ചറിയാനും സമൂഹത്തെ മനസ്സിലാക്കാനും നല്ലൊരു മനുഷ്യനായി വളരാനും വഴികാട്ടുന്ന ഗുരുക്കന്മാരോടുള്ള ആദരവ് എന്നും വിലമതിക്കപ്പെടേണ്ടതാണ് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് തിരിച്ചറിയുന്നു*.
ഈ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്, രാമന്തപൂർ – ഹൈദരാബാദ് അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി *ഗുരുകൃപാകരം 2026*’ എന്ന പേരിൽ സീനിയർ അധ്യാപകരെ ആദരിച്ചു.
ഹൈദരാബാദ് രാമന്തപൂരിലെ Govt. Z.P.H.S സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ചുവരുന്ന അധ്യാപകരെ ആദരിച്ചത്.
ദീപം പോലും ഭാവിയിൽ ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രകാശമായി മാറാം. ആ ദീപം തെളിയിക്കുന്ന കൈകളോടുള്ള ആദരവാണ് ‘ഗുരുകൃപാകരം’ എന്ന ആശയത്തിന്റെ ഹൃദയം.
ഹൈദരാബാദ് രാമന്തപൂർ റീജണൽ ഡയറക്ടർ കെ. പി. ശാന്തയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അധ്യാപകരെ ആദരിക്കുന്നതിലൂടെ സമൂഹത്തിൽ ഗുരുഭക്തിയുടെയും നന്ദിയുടെയും സേവനമനോഭാവത്തിന്റെയും സന്ദേശം പകരാൻ കഴിഞ്ഞുവെന്ന പ്രത്യേകതയും ‘ഗുരുകൃപാകരം 2026’ന് ഉണ്ടായി അവർ അഭിപ്രായപ്പെട്ടു.
*8943337679*
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













