സ്വർണ്ണ കൊള്ള: എസ്.ഐ.ടി.യുടെ വിശ്വാസ്യത തകർന്നു -ടി.എം.സി
Gold heist: SIT's credibility shattered - TMC
കൊല്ലം: ശബരിമല സ്വർണ്ണ കൊള്ളയെ സംബന്ധിച്ചുള്ള അന്വേഷണത്തിൻ്റെ കുറ്റപത്രം യഥാസമയം സമർപ്പിക്കാൻ കഴിയാത്തതിനാൽ അന്വേഷണ ഏജൻസിയായ എസ്.ഐ.ടി.യിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ വി.എസ്.മനോജ് കുമാർ പറഞ്ഞു.
പ്രതികൾക്ക് ജാമ്യം ലഭിക്കുവാനുള്ള അവസരം ഒരുക്കുകയാണ് എസ്.ഐ.ടി.ചെയ്യുന്ന തന്ന് ടി.എം.സി. ആരോപിച്ചു. തൃണമൂൽ
കോൺഗ്രസ് ജില്ലാ നേതൃത്വ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണ്ണ കൊള്ളയിൽ ഫലപ്രദമായ അന്വേഷണത്തേക്കാൾ താൽപര്യം പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താൻ എന്തും ചെയ്യാമെന്നതിലാണ് എൽ.ഡി.എഫ് സർക്കാരിൻ്റെ ആലോചന. ഇതിനെയാണ് വാജി വാഹനം സംബന്ധിച്ച് അന്വേഷിച്ച് നോക്കിയത്.ദേവസ്വം സ്വർണ്ണത്തിന് കണക്കില്ല. കൊടുത്തവനും എടുത്തവനും മാത്രമേ അറിയൂ എന്ന സ്ഥിതി മാറണം. ശബരിമലയിലും വിവിധ ദേവസ്വം ബോർഡുകളിലേയും സ്വർണ്ണം ഉൾപ്പടെയുള്ള വില പിടിപ്പുള്ള സാധനങ്ങളുടെ ഓഡിറ്റ് നടത്തണമെന്നും വി.എസ്. മനോജ് കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന " പുതുയുഗ "യാത്രക്ക് ജില്ലയിലെ 11നീയമസഭാ മണ്ഡലങ്ങളിലും സ്വീകരണം നൽകുവാൻ യോഗം തീരുമാനിച്ചു. യാത്രയിൽ പി.വി.അൻവറിൻ്റെ സാന്നിധ്യം ഉണ്ടാകും.
ജില്ലാ പ്രസിഡൻ്റ് ഡോ.കെ.രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.എം.അൻസാർ, കെ.പി.വിഷ്ണു, സിയാത്, ഷെറിഫ് കണ്ണനെല്ലൂർ, ഷമ്മാസ് ഹൈദ്രോസ്, നാസിമുദ്ധീൻ ലബ്ബ, ഷെമീർ ഷ തുടങ്ങിയവർ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











