സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ യൗസേപ്പിതാവിൻ്റേയും ദർശന തിരുനാളിന് കൊടിയേറി

Flag hoisting for the feast of the Visitation of the Blessed Virgin Mary and St. Joseph at St. George Forane Church

Jan 28, 2026 - 17:19
Jan 28, 2026 - 17:41
 0
സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ യൗസേപ്പിതാവിൻ്റേയും ദർശന തിരുനാളിന് കൊടിയേറി

ആലപ്പുഴ: എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ യൗസേപ്പ് പിതാവിൻ്റേയും ദർശന തിരുനൾ ഫെബ്രുവരി 2 ന് തിങ്കളാഴ്ച നടക്കും. വികാരി ഫാ.ജെയിംസ് മാളിയേക്കൽ, ഫാ.ജോസി മഞ്ചേരി കളം, ഫാ.കുര്യൻ പുത്തൻപുര, ഫാ.തോമസ് കുളത്തിങ്കൽ, ഫാ.തോമസ് കാരേക്കാട് ,ഫാ.ഏലിയാസ് കരിംങ്കണ്ടത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു.പ്രസുദേന്തി സേവിയർ മാത്യു നെല്ലിക്കൽ, ജനറൽ കൺവീനർ ബീനോയി ജോസഫ് കളത്തൂർ, കൈക്കാരന്മാരായ വിൻസെൻ്റ് പഴയാറ്റിൽ, ടോമിച്ചൻ പറപ്പള്ളിൽ, ജയിംസ് കളത്തൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ഇന്നേ ദിവസം രാവിലെ 5.30ന്, 7 ന് കുർബാനയും പ്രാർത്ഥനയും നടന്നു.വൈകുന്നേരം നാലിന് ജപമാല, വചന സന്ദേശം എന്നീ ആരാധന ചടങ്ങുകൾ ഫാ.ജിബിൻ കേഴപ്പാക്കൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ദർശന സമൂഹാംഗങ്ങളുടെ മീറ്റിംഗ്, 29 ന് രാവിലെ 5.30 നും 4 നും കുർശം എന്നീ ചടങ്ങുകൾ ഫാ.ടോം ആരുങ്കാല, ഫാ.ജേക്കബ് കറുകയിൽ എന്നിവരുടെ കർമ്മികത്വത്തിൽ നടക്കും. തിരുനാൾ സമാപിക്കുന്നതു വരെ പള്ളിയങ്കണത്തിൽ വിവിധ വൈദികരുടെ കാർമ്മികത്വത്തിൽ ആരാധന ചടങ്ങുകൾ തുടരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0