ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് കേരള (എഫ്.ഡബ്ല്യു.ജെ.കെ)യുടെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ ജയന്തി ചിത്രരചനാ മത്സരം
ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് (എഫ്.ഡബ്യൂ.ജെ.കെ)യുടെ അംബേദ്കർ ജയന്തി ചിത്രചനാമത്സരം
ശ്രദ്ധേയമായത് വിദ്യാർത്ഥികളുടെ രചനാവൈഭവം
തിരുവനന്തപുരം/ബാലരാമപുരം: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള (എഫ്.ഡബ്ല്യു.ജെ.കെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ശ്രദ്ധേയമായി. അംബേദ്കറും ഭരണഘടനയും സമകാലീന നിയമസമൂഹവും നീതിന്യായവ്യവസ്ഥതിയും വെല്ലുവിളികളും മതബോധനവും തുടങ്ങി വിവിധ ആശയങ്ങളിലൂടെ വ്യത്യസ്തമാർന്ന രചനകളിലൂടെ വിദ്യാർത്ഥികൾ അംബേദ്കറെ അനുസ്മരിച്ചു. രചനകളിൽ ഭരണഘടന കയ്യിലേന്തിയുടെ അംബേദ്കറുടെ ഛായാചിത്രമാണ് വരകളിൽ കൂടുതൽ ആകർഷകമായത്. സർക്കാർ-കേന്ദ്രസർക്കാർ ടൂറിസം ഫെസ്റ്റുകളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ കലാകാരൻ സി.ബി ജിനൻ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗ്ഗവാസനകളും തലച്ചോറിന്റെ പ്രവർത്തനങ്ങളും പുതു ആശയങ്ങളിലൂടെ രചനാ വൈഭവം പുറത്തുകൊണ്ടുവരാൻ ഇത്തരത്തിലുള്ള രചനാമത്സരങ്ങൾ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ അദ്ധ്യക്ഷത വഹിച്ചു. എൽ.പി,യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്നും നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ആശംസാ പ്രസംഗം നടത്തി. ജില്ലാ ട്രഷറർ രജി വാമദേവൻ നന്ദി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













