മാധ്യമ പ്രവർത്തകരുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം: എല്ലാ വിഭാഗം ഓൺലൈൻ ജേർണ്ണലിസ്റ്റുകളേയും ഉൾപ്പെടുത്തും: ഏ.പി. ജിനൻ
മാധ്യമ പ്രവർത്തകരുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം: എല്ലാ വിഭാഗം ഓൺലൈൻ ജേർണ്ണലിസ്റ്റുകളേയുംഉൾപ്പെടുത്തും: ഏ.പി.ജിന്
കൊച്ചി:ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റസ് കേരളയുടെ എറണാകുളം പ്രവർത്തക സമ്മേളനം വൈറ്റില കൊച്ചിൻ കോർപ്പറേഷൻ ഹാളിൽ നടന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി പോളി വടക്കൻ അദ്ധക്ഷനായിരുന്നു. കേരളത്തിലെ അസംഘടിതരായ പതിനായിരക്കണക്കിന് പത്രദൃശ്യമാധ്യമങ്ങളിലെയും ഓൺലൈൻ ,യൂട്യൂബ് തുടങ്ങിയ വാർത്താമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പതിനായരക്കണക്കിന് തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരളത്തിലെ ഏക ട്രേഡ് യൂണിയനാണ്. ഔദ്യോഗികതലത്തിൽ ഇതേവരെ ഒരു അംഗീകാരമോ മേൽവിലാസമോ ഇല്ലാത്ത തുഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഈ വിഭാഗം മാധ്യമ പ്രവർത്തകർക്ക് യാതൊരു വിധ തൊഴിൽ സുരക്ഷിതത്വമോ പരിഗണനകളോ ഇല്ല. തൊഴിലാളികളുടെ ക്ഷേമ-വേതന-സേവന പരിഷ്കാരങ്ങൾക്കും സംരക്ഷണത്തിനുമായാണ് ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നതെങ്കിലും ഓൺലൈൻ യൂട്യൂബ് മേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ തൊഴിലാളി എന്ന അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.പകരം മറ്റ് മാധ്യമമേഖലയിൽ ഒരു തൊഴിലുടമയുടെ കീഴിൽ വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരെ തൊഴിലാളിയായി കണക്കാക്കപ്പെടുന്നെങ്കിലും സർക്കാർ അംഗീകൃത തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള യാതൊരുവിധ ക്ഷേമ പദ്ധതികളിലും ഇവർ പെടുന്നില്ല. കാരണം മാധ്യമ പ്രവർത്തകർക്ക് മാത്രമായി ഒരു ക്ഷേമനിധി ബോർഡ് ഇല്ലായെന്നതാണ് കാരണം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ യഥാർത്ഥത്തിൽ സ്കിൽഡാണെങ്കിലും(വിദഗ്ദ തൊഴിലാളികൾ) അവിദഗ്ദരായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും മറ്റ് അവിദഗ്ദ തൊഴിലാളികളുടെ പരിരക്ഷക്കായുള്ള ക്ഷേമ നിധി ബോർഡ് ഈ വിഭാഗം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കില്ല.അതു കൊണ്ടു തന്നെ പെൻഷനോ മറ്റ് ക്ഷേനിധി ആനകൂല്യങ്ങളോയില്ല. ചിലരാകട്ടെ തൊഴിൽ കാലഘട്ടം കഴിഞ്ഞ ശേഷം സാമൂഹ്യ സുക്ഷാ പെൻഷൻ വാങ്ങി കഴിയുന്നവരാണ്. മാധ്യമ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡ് സർക്കാർ രൂപീകരിക്കണമെന്നും ഈ മേഖലയിൽ ജോലിചെയ്യുന്നവരെ വേജ് ബോർഡിന് കീഴിൽ കൊണ്ടു വന്ന് വേതന സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ അനീഷ് ലാലാജി,രാജൻ വി.പൊഴിയൂർ,എ.അബൂബക്കർ, ബൈഷി, സജീവ് ഗോപാലൻ, ഷൈൻ, സുനിൽദത്ത് സുകുമാരൻ, പി.എം.ഷാജി, അനിൽരാഘവൻ എന്നിവർ പ്രസംഗിച്ചു. എറണാകുളം വർക്കിംഗ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്: ടി.ജി.ശ്രീകുമാർ
സെക്രട്ടറി: വിനീഷ് കുമാർ ടി.വിട്രഷറർ: ശ്രുതി കൃഷ്ണ,വൈസ് പ്രസിഡന്റ്: അജ്മൽ പി.എം.ജോയിന്റ് സെക്രട്ടറിമാർ: സജിൻ, അഷ്റഫ് വി.ബി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:അഭിലാഷ് എം, സാജു ടി. പോൾ,സൂര്യമിഥുൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













